Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Refugees

Kottayam

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കൊ​പ്പം എംഎ​ൽഎ​യു​ടെ ഓ​ണാ​ഘോ​ഷം​

കു​​മ​​ര​​കം: കോ​​ട്ട​​യം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ കു​​മ​​ര​​കം സെ​ന്‍റ് ജോ​​ൺ​​സ് അ​​ഗാ​​പ്പേ സ്കൂ​​ളി​​ലെ ഭി​​ന്ന​​ശേ​​ഷി​​ക്ക​​രാ​​യ കു​​ട്ടി​​ക​​ളോ​​ടൊ​​പ്പം നാ​​ട്ട​​കം സു​​രേ​​ഷ് എം​എ​​ൽ​എ ​ഓ​​ണാ​​ഘോ​​ഷ പ​​രി​​പാ​​ടി​​യി​​ലും ഓ​​ണ​​സ​​ദ്യ​​യും പ​​ങ്കെ​​ടു​​ത്തു.

എം​​എ​​ൽ​​എ​​യോ​​ടൊ​​പ്പം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം പി.​​കെ. വൈ​​ശാ​​ഖ്, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ.​പി. ഗോ​​പി, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​ന്‍റ് ര​​മ്യ ഷി​​ജോ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ അ​​ല​​ൻ കു​​ര്യാ​​ക്കോ​​സ് മാ​​ത്യു, വി​​ഷ്ണു മ​​ണി, പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ കെ.​ജി. ബി​​നു, ടി​​റ്റു ലൂ​​യി​​സ്, വ​​ള്ളാ​​റ​​പ്പ​​ള്ളി വി​​കാ​​രി ഫാ.​ഫി​​ലി​​പ്പ് കാ​​രി​​ശ​​രി, സ്കൂ​​ൾ ടീ​​ച്ച​​ർ ഷെ​​ർ​​ലി ജോ​​സ്, കോ​​ൺ​​ഗ്ര​​സ് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് സി.​​ജെ. സാ​​ബു, എ.​വി. തോ​​മ​​സ് എ​​ന്നി​​വ​​രും പ​​ങ്കാ​​ളി​​ക​​ളാ​​യി.

NRI

അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് മു​ന്നി​ൽ വാ​തി​ല​ട​ച്ച് യൂ​റോ​പ്പ്; 12 മു​ത​ൽ ക​ടു​ത്ത നി​യ​മ​ങ്ങ​ൾ

ബെ​ർ​ലി​ൻ: ആ​ഗോ​ള​ത​ല​ത്തി​ൽ യു​ദ്ധ​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും കാ​ര​ണം ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ പ​ലാ​യ​നം ചെ​യ്യു​മ്പോ​ൾ, അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ വാ​തി​ലു​ക​ൾ കൊ​ട്ടി​യ​ട​യ്ക്കു​ന്നു എ​ന്ന് ആ​ക്ഷേ​പം.

"ഗ്ലോ​ബ​ൽ റെ​ഫ്യൂ​ജി ക്രൈ​സി​സ് 2026' എ​ന്ന പേ​രി​ൽ തി​ങ്ക​ളാ​ഴ്ച ബെ​ർ​ലി​നി​ൽ പു​റ​ത്തി​റ​ക്കി​യ പു​തി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ജ​ർ​മൻ സ​ർ​ക്കാ​രി​ന്‍റെ​യും യൂ​റോ​പ്യ​ൻ യൂ​ണി​യന്‍റെയും ക​ർ​ശ​ന​മാ​യ കു​ടി​യേ​റ്റ വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

1. ജൂ​ൺ 12 മു​ത​ൽ പു​തി​യ യൂ​റോ​പ്യ​ൻ അ​ഭ​യ നി​യ​മം

2024-ൽ ​യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പാ​സാ​ക്കി​യ കോ​മ​ൺ യൂ​റോ​പ്യ​ൻ അ​സൈ​ലം സി​സ്റ്റം (CEAS) നി​യ​മ​ങ്ങ​ൾ ജൂ​ൺ 12 മു​ത​ൽ എ​ല്ലാ ഇ​യു രാ​ജ്യ​ങ്ങ​ളി​ലും നി​ർ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​കും.

പു​തി​യ നി​യ​മ​പ്ര​കാ​രം അ​തി​ർ​ത്തി​ക​ളി​ൽ ത​ന്നെ അ​ഭ​യാ​ർ​ത്ഥി​ക​ളെ ത​ട​ങ്ക​ലി​ന് സ​മാ​ന​മാ​യ കാ​മ്പു​ക​ളി​ൽ പാ​ർ​പ്പി​ക്കും. ഇ​ത് കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ളെ ഹ​നി​ക്കു​മെ​ന്ന് ഗ​വേ​ഷ​ക​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു.

2. വി​ദേ​ശ​ങ്ങ​ളി​ൽ "റി​ട്ടേ​ൺ ഹ​ബു​ക​ൾ'

അ​ഭ​യ​ത്തി​ന് അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​രെ യൂ​റോ​പ്പി​ന് പു​റ​ത്തു​ള്ള മൂ​ന്നാം രാ​ജ്യ​ങ്ങ​ളി​ൽ നി​ർ​മിക്കു​ന്ന "റി​ട്ടേ​ൺ ഹ​ബു​ക​ളി​ലേ​ക്ക്' നാ​ടു​ക​ട​ത്താ​നാ​ണ് പു​തി​യ നീ​ക്കം.

ഇ​തി​നാ​യി ജ​ർ​മ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളാ​യ ടു​ണീ​ഷ്യ, ഈ​ജി​പ്ത്, റു​വാ​ണ്ട, ഉ​ഗാ​ണ്ട എ​ന്നി​വ​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

ജ​ർ​മൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ല​ക്സാ​ണ്ട​ർ ഡോ​ബ്രി​ൻ​ഡ് ഇ​തി​നെ "നൂ​ത​ന​മാ​യ ന​യം' എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്.

3. അ​ഫ്ഗാ​ൻ പു​ന​ര​ധി​വാ​സം ജ​ർമ​നി നി​ർ​ത്തി​വ​ച്ചു

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്നും ആ​ളു​ക​ളെ കൊ​ണ്ടു​വ​രു​ന്ന പു​ന​ര​ധി​വാ​സ പ​ദ്ധ​തി ജ​ർ​മ​ൻ സ​ർ​ക്കാ​ർ നി​ർ​ത്തി​വ​ച്ച​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് അ​ഭ​യാ​ർ​ഥി​ക​ൾ പാ​ക്കി​സ്ഥാ​നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

താ​ലി​ബാ​ന്‍റെ പീ​ഡ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​കാ​ൻ സ​ർ​ക്കാ​ർ ഇ​വ​രെ വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് കു​റ്റ​പ്പെ​ടു​ത്തു​ന്നു.

കൂ​ടാ​തെ ജ​ർ​മ​നി ത​ങ്ങ​ളു​ടെ മാ​നു​ഷി​ക സ​ഹാ​യ ബ​ഡ്ജ​റ്റും വി​ക​സ​ന ഫ​ണ്ടും പ​കു​തി​യാ​യി വെ​ട്ടി​ക്കു​റ​ച്ചി​ട്ടു​ണ്ട്.

4. ജ​ർ​മ​നി​യി​ൽ അ​ഭ​യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​റ​വ്

അ​തേ​സ​മ​യം, ജ​ർ​മ​നി​യി​ലേ​ക്ക് എ​ത്തു​ന്ന അ​ഭ​യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2023-ൽ 3,30,000 ​പേ​ർ ജ​ർമ​നി​യി​ൽ അ​ഭ​യ​ത്തി​നാ​യി അ​പേ​ക്ഷി​ച്ച​പ്പോ​ൾ, ക​ഴി​ഞ്ഞ വ​ർ​ഷം അ​ത് 1,13,000 ആ​യി കു​റ​ഞ്ഞു.

2026-ന്‍റെ ​ആ​ദ്യ പാ​ദ​ത്തി​ൽ വെ​റും 22,000 അ​പേ​ക്ഷ​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ഈ ​വ​ർ​ഷം ഇ​ത് 90,000-ത്തി​ൽ താ​ഴെ​യാ​യി ചു​രു​ങ്ങു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

5. യു​ക്രെ​യ്ൻ, സി​റി​യ - നി​ല​വി​ലെ അ​വ​സ്ഥ

ലോ​ക​മെ​മ്പാ​ടും നി​ല​വി​ൽ 117 മി​ല്യ​ണി​ല​ധി​കം ആ​ളു​ക​ൾ ആ​ഭ്യ​ന്ത​ര​മാ​യി പ​ലാ​യ​നം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ൽ ചെ​റി​യൊ​രു പ​ങ്ക് മാ​ത്ര​മാ​ണ് യൂ​റോ​പ്പി​ൽ എ​ത്തു​ന്ന​ത്. തു​ർ​ക്കി, ഇ​റാ​ൻ, സു​ഡാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഭ​യാ​ർ​ത്ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 1.5 മു​ത​ൽ രണ്ട് മി​ല്യ​ൺ വ​രെ കു​റ​വു​ണ്ടാ​യി.

യു​ക്രെ​യ്‌​നി​ൽ റ​ഷ്യ​ൻ യു​ദ്ധം തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും, യൂ​റോ​പ്പി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത നാല് മി​ല്യ​ണോ​ളം യു​ക്രെ​യ്ൻ സ്വ​ദേ​ശി​ക​ൾ ത​ങ്ങ​ളു​ടെ സ്വ​ന്തം ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ മ​ട​ങ്ങി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ സി​റി​യ​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൂ​ർണമാ​യും ത​ക​ർ​ന്ന​തി​നാ​ലും സാ​മ്പ​ത്തി​ക ത​ക​ർ​ച്ച കാ​ര​ണ​വും സി​റി​യ​ക്കാ​ർ​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത് നി​ല​വി​ൽ അ​സാ​ധ്യ​മാ​ണെ​ന്ന് ബോ​ൺ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെന്‍റ​റി​ലെ (ബിഐസിസി) വി​ദ​ഗ്ധർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

International

അ​ഫ്ഗാ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ സ‌​ഞ്ച​രി​ച്ച ട്ര​ക്ക് മ​റി​ഞ്ഞു; 22 പേ​ർ മ​രി​ച്ചു, നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്

കാ​ബൂ​ൾ: പാ​ക്കി​സ്ഥാ​നി​ൽ നി​ന്നും മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​ഫ്ഗാ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​മാ​യി വ​ന്ന ട്ര​ക്ക് മ​റി​ഞ്ഞ് 22 പേ​ർ മ​രി​ച്ചു. 36പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രി​ൽ കൂ​ടു​ത​ലും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്.

അ​ഫ്ഗാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​നെ നം​ഗ​ർ​ഹാ​ർ പ്ര​വി​ശ്യ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യി​ലെ ലാ​ഗ്മാ​ൻ പ്ര​വി​ശ്യ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്ന് പ്ര​വി​ശ്യാ ഗ​വ​ർ​ണ​റു​ടെ വ​ക്താ​വ് അ​ബ്ദു​ൾ മാ​ലി​ക് നി​യാ​സാ​യി പ​റ​ഞ്ഞു.

മ​രി​ച്ച​വ​രി​ൽ 10 കു​ട്ടി​ക​ളും അ​ഞ്ച് സ്ത്രീ​ക​ളും ഉ​ണ്ടെ​ന്നും പ​രി​ക്കേ​റ്റ​വ​രെ നം​ഗ​ർ​ഹാ​റി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം.

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഉ​ട​നീ​ളം വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ സാ​ധാ​ര​ണ​മാ​ണ്. റോ​ഡു​ക​ളു​ടെ മോ​ശം അ​വ​സ്ഥ​യും ഡ്രൈ​വ​ർ​മാ​രു​ടെ അ​നാ​സ്ഥ​യു​മാ​ണ് ഇ​വി​ടെ റോ​ഡ് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണം.

International

ലിബിയയിൽനിന്നുള്ള അഭയാർഥികളുടെ ബോട്ട് മുങ്ങി; 80 പേരെ കാണാതായി

ക​​യ്റോ: ലി​​ബി​​യ​​യി​​ൽ​​നി​​ന്നു​​ള്ള അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ സ​​ഞ്ച​​രി​​ച്ച ബോ​​ട്ട് സെ​​ൻ​​ട്ര​​ൽ മെ​​ഡി​​റ്റ​​റേ​​നി​​യ​​നി​​ൽ മു​​ങ്ങി 80 പേ​​രെ കാ​​ണാ​​താ​​യി.

ര​​ണ്ടു മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി. ലി​​ബി​​യ​​ൻ തീ​​ര​​ന​​ഗ​​ര​​മാ​​യ ത​​ജൗ​​ര​​യി​​ൽ​​നി​​ന്നു പു​​റ​​പ്പെ​​ട്ട ബോ​​ട്ടി​​ൽ 120 പേ​​രാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്.

മോ​​ശം കാ​​ലാ​​വ​​സ്ഥ​​യെ​​ത്തു​​ട​​ർ​​ന്നാ​​ണ് ബോ​​ട്ട് മു​​ങ്ങി​​യ​​ത്. 32 പേ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്തി. ഇ​​വ​​രെ ഇ​​റ്റാ​​ലി​​യ​​ൻ ദ്വീ​​പാ​​യ ലം​​പെ​​ദു​​സ​​യി​​ലേ​​ക്ക് ഇ​​റ്റാ​​ലി​​യ​​ൻ കോ​​സ്റ്റ് ഗാ​​ർ​​ഡ് മാ​​റ്റി.

യു​​ദ്ധ​​വും ദാ​​രി​​ദ്ര്യ​​വും മൂ​​ല​​മാ​​ണ് ആ​​ഫ്രി​​ക്ക​​യി​​ൽ​​നി​​ന്നും മി​​ഡി​​ൽ ഈ​​സ്റ്റി​​ൽ​​നി​​ന്നും അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ യൂ​​റോ​​പ്പി​​ലേ​​ക്കു ക​​ട​​ക്കു​​ന്ന​​ത്.

ഈ ​​വ​​ർ​​ഷം മാ​​ത്രം സെ​​ൻ​​ട്ര​​ൽ മെ​​ഡി​​റ്റ​​റേ​​നി​​യ​​നി​​ൽ 765 അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ മു​​ങ്ങി​​മ​​രി​​ച്ചു. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 150 ശ​​ത​​മാ​​നം അ​​ധി​​ക​​മാ​​ണി​​ത്.

Latest News

Corehub Up